വെങ്കയ്യ നായിഡു കേരളത്തില്‍ വന്നപ്പോള്‍ താന്‍ രാജ്യസഭയില്‍ ഉണ്ടായിരിക്കണമായിരുന്നു എന്നും ഉപരാഷ്ട്രപതിയാകാന്‍ അര്‍ഹാനയാളാണെന്നും പ്രസംഗിച്ചിരുന്നു. ആ വേദിയില്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടായിരുന്നു. ഈ പ്രസംഗം അദ്ദേഹം ഗാന്ധി കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് തെറ്റായ രീതിയില്‍ വ്യാഖാനിക്കപ്പെടുകയും നേതൃത്വത്തിന് തന്നോട് അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായിയെന്നും പി ജെ കുര്യന്‍ പറഞ്ഞു.